മദ്രസാധ്യാപക ക്ഷേമനിധി വിതരണം 16ന്
കേരള മദ്രസാധ്യാപക ക്ഷേമനിധിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 16 ന് വളാഞ്ചേരി മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രൊഫ. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ അധ്യക്ഷത വഹിക്കും. 200 പേര്‍ക്ക് 10000 രൂപ വീതം വിവാഹ ധനസഹായവും 30 പേര്‍ക്ക് കുടിശ്ശിക പെന്‍ഷനും 100 പേര്‍ക്ക് പലിശ രഹിത ഭവന വായ്പയുടെ ഒന്നാം ഗഡുവും വിതരണം ചെയ്യും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.എ.ബി. മൊയ്തീന്‍കുട്ടി, വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, വളാഞ്ചേരി നഗരസഭ ചെയര്മാന് സി.കെ.റുഫീന, മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.പി. അബ്ദുല്‍ ഗഫൂര്‍, ഹജ്ജ് കമ്മിറ്റി അംഗം കെ.എം.മുഹമ്മദ് ഖാസിം കോയ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ഡയറക്ടര്‍ സി.കെ. ഉസ്മാന് ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments