Skip to main content

റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള നിലമ്പൂരിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍  യു.പി, എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി   തസ്തികകളിലേക്ക്  2019-20  അദ്ധ്യയനവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു.  അപേക്ഷ നിലമ്പൂര്‍ ഐ.ടി.ഡി പ്രോജക്റ്റ് ഓഫീസില്‍ മാര്‍ച്ച് 15 നകം സമര്‍പ്പിക്കണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌ക്കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ക്ക് അപേക്ഷിക്കാം. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍, ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. യു.പി, എച്ച്.എസ്.എസ്.ടി കൊമേഴ്‌സ്, മലയാളം, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, എക്കണോമിക്‌സ്, ഇംഗ്ലീഷ്, എച്ച്.എസ്.എ ഗണിതശാസ്ത്രം, പി.ഇ.ടി, എം.സി.ആര്‍.ടി, മ്യൂസിക്ക് ടീച്ചര്‍ എന്നിവയിലാണ് ഒഴിവുകള്‍.  ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ടീച്ചര്‍ക്ക് 34605 രൂപയും,  ഹൈസ്‌കൂള്‍ അസിസ്റ്റന്റിന് 31290 രൂപയും പി.ഡി. ടീച്ചറിന് 27010 രൂപയും  പ്രതിമാസ വേതനം  ലഭിക്കും.  നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവുമുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റവ്യൂവില്‍ വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കും. ഫോണ്‍  04931- 224194, 220194,  220315      

 

date