മത്സ്യമേഖലയിലെ പ്രളയാനന്തര പുന:സ്ഥാപനത്തിന് ജില്ലയ്ക്ക് 6.97 കോടി 1.58 കോടിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം 16 ന്
മത്സ്യകൃഷിയുടെ പ്രളയാനന്തര പുന:സ്ഥാപനത്തിനു വേണ്ടി ഫിഷറീസ് വകുപ്പ് ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് വേണ്ടി നീക്കി വച്ചിട്ടുളളത് 6.97 കോടി രൂപ. ഇതിന്റെ ആദ്യ ഗഡുവായി അനുവദിച്ചിട്ടുള്ള 2.15 കോടി രൂപയുടെ പാക്കേജിന്റെയും മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷകര്‍ക്ക് സംഭവിച്ച ജീവനോപാധി നാശനഷ്ട ങ്ങള്ക്കുളള 1.58 കോടി രൂപയുടെ ധനസഹായ വിതരണത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 16ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും. മാമ്മന്‍ മാപ്പിള ഹാളില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ അഡ്വ. കെ സുരേഷ് കുറുപ്പ്, സി.എഫ് തോമസ്, മോന്‍സ് ജോസഫ്, സി. കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, നഗരസഭാധ്യക്ഷ ഡോ. പി. ആര്. സോന, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്, മത്സ്യഫെഡ് ചെയര്മാന് പി. പി ചിത്തരഞ്ജന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഫിഷറീസ് ജോയിന്റ് ഡയഫക്ടര്‍ ലൈലാ ബീവി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ നന്ദിയും പറയും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്-272/19)
- Log in to post comments