Post Category
ആചാരസ്ഥാനികര്‍, കോലധാരികള്‍ക്ക് ധനസഹായം
മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഡിവിഷനു കീഴിലുളള ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ക്കുളള ധനസഹായത്തിന് അര്ഹതയുളളവര്ക്കായി 2018 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള (അഞ്ച് മാസത്തെ) ധനസഹായം ഫെബ്രുവരി 22,23,25 തീയ്യതികളില്‍ സിവില്‍ സ്റ്റേഷനിലുളള അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ വിതരണം ചെയ്യും. ധനസഹായം ലഭിച്ചുവരുന്ന ആചാരസ്ഥാനികര്‍, ആചാരസ്ഥാനികരായി തുടര്‍ന്നു വരുന്നവര്‍ ക്ഷേത്രത്തിലെ തന്ത്രിയുടെ, ആചാരസ്ഥാനപ്പേര് വിളിക്കുന്നയാളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ്, ഐ.എഫ്.എസ്.സി കോഡോടു കൂടിയ ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം ഓഫീസില്‍ എത്തണം.
date
- Log in to post comments