കുടിവെള്ള വിതരണം കാര്യക്ഷമമാക്കി സര്‍ക്കാര്‍
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങളുടെ പ്രാഥമിക സൗകര്യവികസനത്തിന് മുന്തിയ പരിഗണന നല്‍കിയത് വഴി കുടിവെള്ള വിതരണം ജില്ലയില്‍ കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. കേരള വാട്ടര്‍ അതോറിറ്റി കോഴിക്കോട് പി.എച്ച്.ഡിവിഷനു കീഴില്‍ നിരവധി പ്രോജക്ടുകളാണ് ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചത്.
ജില്ലയില്‍ അമൃത് പദ്ധതിയിലെ മൂന്ന് പ്രോജക്ടുകളുടെയും പ്രവൃത്തി നടന്നുവരുന്നവയാണ്. ആദ്യപോജക്ട് (ഘട്ടം1) കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ പഴയപൈപ്പുകളുടെയും വാല്‍വുകളുടെയും പുനരുദ്ധാരണമാണ്. ഇതിന് 17.87 കോടി രൂപ വകയിരുത്തി. മൊത്തം 57.46 കി.മി. പൈപ്പ് പുന:സ്ഥാപിക്കാനുള്ളത്. എട്ട് പാക്കേജുകളായി വിഭജിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. അതില്‍ രണ്ടെണ്ണം പൂര്‍ത്തികരിച്ചു കഴിഞ്ഞു. അഞ്ചെണ്ണം പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. മൊത്തം 39.38 കി.മി. പൈപ്പ് പുന:സ്ഥാപിച്ചു കഴിഞ്ഞു.
രണ്ടാമത്പ്രോജക്ട് പഴയപൈപ്പുകളുടെയും വാല്‍വുകളുടെയും പുനരുദ്ധാരണമാണ്. 14.63 കോടി രൂപ വകയിരുത്തിയ പദ്ധതി ഏഴ് പാക്കേജുകളായി വിഭജിച്ചതില്‍ മൂനെണ്ണം പ്രവൃത്തി പൂര്‍ത്തികരിക്കുകയും നാലെണ്ണം പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. മൂന്നാമത്തെ പ്രോജക്ട് 17.27 കോടി രൂപയില്‍ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണമാണ്. ഇത് രണ്ടുപാക്കേജുകളായി വിഭജിച്ച് ആദ്യപാക്കേജിന് ടെണ്ടര്‍ അനുമതി ലഭിക്കേണ്ടതുണ്ട്. രണ്ടാമത്തെ പാക്കേജിന്റെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. നാലാമത്തെ പ്രോജക്ട് 46.55 കോടി രൂപ പ്രകാരം പത്ത് സോണുകളായി തിരിച്ച് (ബേപ്പൂര്‍, ചെറുവണ്ണൂര്‍, കോവൂര്‍, ഈസ്റ്റ്ഹില്‍, മലാപറമ്പ് എരവത്തു കുന്ന് സൗത്ത്, എരവത്തുകുന്ന് നോര്‍ത്ത്,ബാലമന്ദിരം,എലത്തൂര്‍) 349.366 കി.മീ പൈപ്പുലൈന്‍ നീട്ടുന്ന പ്രവൃത്തിയാണ്. ഇതില്‍ ബേപ്പൂര്‍ സോണില്‍ 35 കി.മീ പൈപ്പുസ്ഥാപിച്ചു. എരവത്തുകുന്ന് സൗത്തിന്റെ സോണിന്റെ പ്രവൃത്തിയില്‍ രണ്ട് കി.മീ പൈപ്പും സ്ഥാപിച്ചു.
സ്റ്റേറ്റ് പ്ലാന്‍ പ്രവൃത്തിയില്‍ കൂളിമാട് ജലശുദ്ധികരണശാലയില് നിന്നും കുടിവെള്ളം ലഭ്യമാക്കുന്നതിന് 250 എംഎം ഡി.ഐ പൈപ്പുപയോഗിച്ചു, 1600 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്ഥാപിച്ച് മാവൂര്‍ ഗ്രാമീണ പദ്ധതിയില്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കി. പദ്ധതി മെയ് 31 നകം പൂര്‍ത്തീകരിക്കും. നിലവിലുള്ള 16000 ഓളം ഉപഭോക്താക്കള്‍ക്ക് ശൂദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും കൂടാതെ കേരളസര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പദ്ധതിക്കള്‍ നടപ്പിലാക്കുന്നുണ്ട്. കൊയിലാണ്ടി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമായി സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നവംബറില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് നിര്‍വഹിച്ചു.
കൊയിലാണ്ടി നഗരസഭയിലും സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, നടുവണ്ണൂര്‍, തുറയൂര്‍ പഞ്ചായത്തുകള്‍ക്കും കുടിവെള്ളമെത്തിക്കാന്‍ വേണ്ടി 171 കോടി അടങ്കല്‍ തുക വകയിരുത്തി നടത്തുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ 85 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 86 കോടിയുമാണ് ചെലവ്. പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ജിക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കിണറും 174 ദശലക്ഷം ലിറ്റര്‍ ഉല്പ്പാദനഗേഷിയുള്ള വാട്ടര്‍ ട്രീറ്റ്മെമെന്റ് പ്ലാന്റുമാണ് മുഖ്യ ജല ശ്രോതസ്സ്. 2020 മാര്‍ച്ചോടെ പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
- Log in to post comments