Skip to main content

കൗണ്‍സിലര്‍ നിയമനം

ജില്ലയില്‍ പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീ മെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. എം.എ/എം.എസ്.എസി സൈക്കോളജി/എം.എസ്.ഡബ്ലൂ ആണ് യോഗ്യത. സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരാകണം
കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 25നും 45നും മധ്യേ.  പ്രതിമാസം 18,000 രൂപ ഓണറേറിയവും പരമാവധി 2,000 രൂപ യാത്രാപ്പടിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2304594, 2303229.
(പി.ആര്‍.പി. 217/2019)

 

date