Skip to main content

'സുജലം സുഫലം' രണ്ടാം ഘട്ട പരിശീലനം നടത്തി

ഹരിതകേരളം മിഷന്റെ കീഴിലുള്ള 'സുജലം സുഫലം' ഉപമിഷന്റെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ രണ്ടാം ഘട്ട മേഖലാ പരിശീലനം പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം ഉദ്ഘാടനം ചെയ്തു. വെട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. അസീം ഹുസൈന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍, ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  ഹരിതകേരളം മിഷന്‍, കൃഷി വകുപ്പ്, കിലെ എന്നിവ സംയുക്തമായാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.
(പി.ആര്‍.പി. 219/2019)

 

date