Skip to main content

നെഹ്‌റു യുവകേന്ദ്രയില്‍ വോളന്റിയര്‍മാരാകാം

തിരുവനന്തപുരം ജില്ലാ നെഹ്‌റു യുവകേന്ദ്രയില്‍ വോളണ്ടിയര്‍മാരുടെ 24 ഒഴിവുകളിലേയ്ക്ക് സന്നദ്ധപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നത്.  
18 നും 29 നും ഇടക്ക് പ്രായുമള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.  പത്താംക്ലാസ് ആണ് കുറഞ്ഞ യോഗ്യത.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുള്ളവര്‍ക്കും നാഷണല്‍ സര്‍വീസ് വേളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കും നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും മുന്‍ഗണന ലഭിക്കും.  2018 ഏപ്രില്‍ ഒന്നിന് 29 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് അപേക്ഷിക്കാം.  റഗുലര്‍ വിദ്യാര്‍ഥികളും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല.  പ്രതിമാസം 5000 രൂപ വേതനം ലഭിക്കും.  
താല്‍പ്പര്യമുള്ളവര്‍ www.nyks.nic.in  .  എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷാഫോറം പൂരിപ്പിച്ച് ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, വഞ്ചിയൂര്‍ പോസ്റ്റ്, കുന്നുകുഴി, തിരുവനന്തപുരം എന്ന വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം.  വിശദവിവരങ്ങള്‍ 7907445385, 9447865065.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് മൂന്ന്.
(പി.ആര്‍.പി. 224/2019)

 

date