Skip to main content

സര്‍ക്കാരിന്റെ ആയിരം ദിനം : ജില്ലാതല ആഘോഷം ഫെബ്രു. 20 മുതല്‍ 27 വരെ തേക്കിന്‍ക്കാട്‌ മൈതാനിയില്‍ ;  വിവിധ പരിപാടികളോടെ നടക്കും

സംസ്ഥാന സര്‍ക്കാര്‍ ആയിരംദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച്‌ ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌, ജില്ലാ പഞ്ചായത്ത്‌, തൃശൂര്‍ കോര്‍പ്പറേഷന്‍, ഇതര വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷം ഫെബ്രുവരി 20 മുതല്‍ 27 വരെ തേക്കിന്‍ക്കാട്‌ മൈതാനം വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കും.
ഫെബ്രുവരി 20 വൈകീട്ട്‌ 5 ന്‌ കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാറിന്‍െ്‌റ അധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഉത്‌്‌പന്ന വിപണന പ്രദര്‍ശന മേളയുടെ ഉദ്‌ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ നിര്‍വഹിക്കും. എം.പിമാരായ സി.എന്‍. ജയദേവന്‍, ഡോ. പി.കെ. ബിജു, ഇന്നസെന്റ്‌ എം.എല്‍.എമാരായ ബി.ഡി. ദേവസി, കെ.വി. അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീതാ ഗോപി, പ്രൊഫ. കെ.യു. അരുണന്‍, ഇ.ടി. ടൈസണ്‍ മാസ്‌റ്റര്‍, അഡ്വ. കെ. രാജന്‍, യു.ആര്‍. പ്രദീപ്‌, അനില്‍ അക്കര, അഡ്വ. വി.ആര്‍്‌. സുനില്‍കുമാര്‍ ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌, മറ്റു ജനപ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിശിഷ്ട സന്നിഹിതരാകും. ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വഗതവും എഡിഎം സി. ലതിക നന്ദിയും പറയും. 
ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ 4 ന്‌ സ്വരാജ്‌ റൗണ്ട്‌ ചുറ്റിയുളള സാംസ്‌ക്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. ജില്ലയുടെ വികസന ചിത്രപ്രദര്‍ശനം, വിപണനമേള, സെമിനാറുകള്‍, കലാപരിപാടികള്‍, മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനോദ്‌ഘാടനങ്ങള്‍ എന്നിവ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കും. 
21 ന്‌ രാവിലെ 10 ന്‌ കാര്‍ഷിക വികസനം-തൃശൂരിന്‍െ്‌റ കരുത്തും പ്രതീക്ഷകളും സെമിനാര്‍ നടക്കും. കൃഷികവുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. മുരളി പെരുനെല്ലി എം.എല്‍.എ. അധ്യക്ഷനാകുന്ന ചടങ്ങില്‍ ഡോ. ആര്‍്‌. രാംകുമാര്‍, ഡോ. പി. ഇന്ദിരാദേവി, എസ്‌.എസ്‌. നാഗേഷ്‌ എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. ടി.വി. സജീവ്‌ മോഡറേറ്ററാകും. 
23 ന്‌ ഉച്ചതിരിഞ്ഞ്‌ 2 ന്‌ നവോത്ഥാനം, മാനവികത-ചരിത്രം, വര്‍ത്തമാനം സെമിനാര്‍ അഡ്വ. കെ. രാജന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യും. ഡോ. ധര്‍മ്മരാജന്‍ അടാട്ട്‌ വിഷയം അവതരിപ്പിക്കും. ഡോ. എന്‍.ആര്‍്‌ ഗ്രാമപ്രകാശ്‌ മോഡറേറ്ററാകും. 
25 ന്‌ രാവിലെ 10.30 ന്‌ വികസനം-നവസങ്കല്‍പ്പങ്ങള്‍ സെമിനാര്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ.സി. മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്യും. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷത വഹിക്കും. ജി. ശങ്കര്‍, ഡോ. കെ.എന്‍. ഹരിലാല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. ജോയ്‌ ഇളമണ്‍ മോഡറേറ്ററാകും. 
26 ന്‌ രാവിലെ 10 ന്‌ മാറുന്ന സമൂഹവും ലിംഗസമത്വവും സെമിനാര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ മേരി തോമസിന്‍െ്‌റ അധ്യക്ഷതയില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ഉദ്‌ഘാടനം ചെയ്യും.ഡോ. പി.എസ്‌. ശ്രീകല, ഡോ. ഖദീജ മുംതാസ്‌, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്‌ എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. രമ്യ ആര്‍ മോഡറേറ്ററാകും.20 മുതല്‍ 26 വരെ വൈകീട്ട്‌ കലാപരിപാടികളും അരങ്ങേറും. ഗസല്‍ ഗായകന്‍ ഷഹബാസ്‌ അമന്‍, സിനിമാ താരം ജയരാജ്‌ വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.

date