Post Category
ഉപതിരഞ്ഞെടുപ്പ് ഫലം
ജില്ലയിലെ അരിമ്പൂര്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്തകളിലെ രണ്ട് വാര്‍ഡുകളിലേക്ക് ഫെബ്രുവരി 14 ന് നടന്ന തെഞ്ഞെടുപ്പിന്െ്റ ഫലം പ്രഖ്യാപിച്ചു. അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡായ വിളക്കുമാടത്തില്‍ സിപിഐ(എം) സ്ഥാനാര്‍ഥി സജീഷ് സി.ജിയും ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡായ കോലോത്തുംക്കടവില് സി.പി.ഐ(എം) സ്ഥാനാര്‍ഥി അനുഷ സുനിലും വിജയിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. ആകെ പോള്‍ ചെയ്ത 1230 വോട്ടുകളില്‍ 707 വോട്ട് സജീഷ് സി.ജി. നേടി. 354 വോട്ടിന്െ്റ ഭൂപരിപക്ഷത്തിലാണ് വിജയം. ആകെ പോള്‍ ചെയ്ത 1021 വോട്ടുകളില്‍ 513 വോട്ടുകള്‍ അനുഷ സുനില്‍ നേടി. 208 വോട്ടിന്െ്റ ഭൂപരിപക്ഷത്തലാണ് വിജയം.
date
- Log in to post comments