Skip to main content

സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ നിര്‍മ്മാണോദ്‌ഘാടനം 19 ന്‌

കല്ലേറ്റുംകര സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്‌ഘാടനം 19 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കെ.യു. അരുണന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ കെട്ടിടത്തിന്റെ ശിലാഫലകം സി എന്‍ ജയദേവന്‍ എം പി അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കേശവന്‍ കുട്ടി എന്നിവര്‍ മുഖ്യാതിഥികളാവും. ആളൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസന്‍, വികസന സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത സുബ്രമണ്യന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സി ജെ നിക്‌സണ്‍, ആരോഗ്യ വിദ്യഭ്യാ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക ശിവദാസന്‍ എന്നിവര്‍ ആശംസ നേരും. ജില്ലാ രജിസ്‌ട്രാര്‍ (ജനറല്‍) എസ്‌ ഗിരിജ സ്വാഗതവും സബ്‌ രജിസ്റ്റര്‍ എന്‍ വി ഉണ്ണികൃഷ്‌ണന്‍ നന്ദിയും പറയും.
 

date