ഹരിത കേരള മിഷന്‍ ശുചിത്വ മികവ് ജില്ലാ സംഗമം
ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശുചിത്വ മികവ് ജില്ലാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് പി അജയകുമാര്‍ മുഖ്യാതിഥി ആയിരുന്നു.ഹരിത കേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സുബ്രമഹ്ണ്യന്‍ ഹരിത കേരള മിഷന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഒന്നായ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ജില്ലയില്‍ നടന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിച്ചു.
മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ജില്ലയിലെ 40 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന രൂപികരിച്ചെന്നും മികച്ച രീതിയില്‍ അവര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞെന്നും അദ്ദേഹം എപറഞ്ഞു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ 59 പരാതികളില്‍ 28 എണ്ണത്തില്‍ നടപടി സ്വീകരിച്ചു.
ചടങ്ങില്‍ ശുചിത്വ സംസ്‌കരണത്തിന്റെ ഭാഗമായി ഹരിത കേരള മിഷന്‍ ജില്ലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഹരിത കര്‍മമ സേനയുടെ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ബോധം ഉളവാക്കാന്‍ നടപ്പിലാക്കിയ ഹരിത സ്പര്‍ശത്തിന് ഞാനും എന്റെ വിദ്യാലയവും പദ്ധതി, ഉപയോഗശൂന്യമായ പേനകളുടെ ശേഖരണവും സംസ്‌ക്കരണത്തിന് കൈമാറല്‍, ഡോക്യുമെന്റ്‌റിയില്‍ ഹരിത കര്‍മമ സേനയുടെ പ്രവര്‍ത്തനങ്ങള്‍ , വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ബോധം ഉളവാക്കാന്‍ നടപ്പിലാക്കിയ ഹരിത സ്പര്‍ശത്തിന് ഞാനും എന്റെ വിദ്യാലയവും പദ്ധതി,ഹരിത ചട്ടങ്ങള്‍ നടപ്പിലാക്കിയ പ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഡോക്യുമെന്ററിയില്‍ വിശദീകരിച്ചു.
ഹരിത സ്പര്‍ശത്തിന് ഞാനും എന്റെ വിദ്യാലയവും പദ്ധതി പ്രകാരം ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്‌കൂളുകള്‍ക്കുള്ള സ്‌നേഹോപഹാരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ കൈമാറി. ജി എഫ് വി എച്ച് എസ് എസ് കടങ്ങോട്, ജിഎച്ച്എസ്എസ് കുടംകുഴി, ജി എല്‍ പി എസ് തവനത്ത്, എ സി കെഎന്‍എം ജി യുപി സ്‌കൂള്‍ മേലങ്കോട്ട്, എ യു പി എസ് മുള്ളേരിയ, ജിഡബ്ല്യു യുപിഎസ് കടക്കാട് എന്നീ സ്‌കൂളുകളുടെ പ്രതിനിധികളും കേരള സ്‌ക്രാപ് മര്‍ച്ചന്റ് അസോസിയേഷന്‍ കാസര്‍കോട് ഡിസ്ട്രിക്ട് കമ്മിറ്റിയിലെ പ്രതിനിധികളുമാണ് സ്‌നേഹോപഹാരം ഏറ്റ് വാങ്ങിയത്.
നീലേശ്വരം മുനിസിപ്പാലിറ്റി, കാഞ്ഞങ്ങാട് നഗരസഭ , പുല്ലൂര്‍ പെരിയ , മടിക്കൈ തുടങ്ങി വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ശുചിത്വ സംസ്‌കരണ പരിപാടികളും പ്രവര്‍ത്തനങ്ങളും അതാത് പ്രതിനിധികള്‍ വീശദീകരിച്ചു.
പരിപാടികളും പ്രവര്‍ത്തനങ്ങളും പ്രതിനിധികള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ , ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ബേഡടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി രാമചന്ദ്രന്‍, ജില്ലാ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി രാധാകൃഷണന്‍, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, ജനപ്രതിനിധികള്‍ പങ്കെുത്തു.
- Log in to post comments