Skip to main content

വില്ലേജിൽ ഒരുദിനം പരിപാടി മാറ്റി

ആലപ്പുഴ:അമ്പലപ്പുഴ താലൂക്കിലെ ജില്ല കളക്ടർ ഇന്ന് (ശനി) നടത്താനിരുന്ന  പൊതുജന പരാതി പരിഹാര പരിപാടിയായ വില്ലേജിൽ ഒരു ദിനം- സഫലം പരിപാടി മാറ്റി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്.  പുതിയ തീയതി പിന്നീട് അറിയിക്കും.  

 

പ്രധാൻമന്ത്രി കൃഷി സമ്മാൻ പദ്ധതിക്ക് അപേക്ഷിക്കാം

 

ആലപ്പുഴ: പ്രധാൻ മന്ത്രി കൃഷി സമ്മാൻപദ്ധതി പ്രകാരം  ഒരു വർ്ഷം 6000 രൂപ 3 ഗഡുക്കളായി അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയുടെ അപേക്ഷാഫോം ശനിയാഴ്ച  മുതൽ മണ്ണഞ്ചേരി കൃഷിഭവനിൽ സമർപ്പിക്കാം.സ്വന്തമായി 10 സെന്റ് മുതൽ 5 ഏക്കർ വരെ സ്ഥലം  ഉള്ള ഒരു കുടുംബത്തിലെ ഒരാൾക്ക് അപേക്ഷിക്കാം.അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത് എന്നിവയുടെ  പകർപ്പ് സമർപ്പിക്കണം. ഫെബ്രുവരി 25 നകം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ ഗഡു കിട്ടും.

 

ഇന്ന് കൃഷിഭവനിലെത്തണം

 

ആലപ്പുഴ:തകഴി കൃഷിഭവൻ പരിധിയിലെ കീടനാശിനി തളിക്കുന്ന കർഷകർ ശനിയാഴ്ച കൃഷിഭവനിലെത്തി രജിസ്റ്റർ ചെയ്യണം.

date