Skip to main content
കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അടിമാലിയില്‍ ജില്ലാ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കര്‍ഷകരോട് ബാങ്കുകള്‍ സ്വീകരിക്കുന്ന സമീപനം മാറ്റണം: മന്ത്രി വി.എസ് സുനില്‍കുമാര്‍

 

പ്രളയാനന്തരം വലിയ പ്രതിസന്ധി നേരിടുന്ന കര്‍ഷകരോട് ബാങ്കുകള്‍ സ്വീകരിക്കുന്ന സമീപനം മാറ്റണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍.  കാര്‍ഷിക വായ്പയും, കാര്‍ഷികേതര വായ്പയും എടുത്ത കര്‍ഷകരോട് ജപ്തി അടക്കമുള്ള സമ്മര്‍ദ്ദ നടപടിയെടുക്കുന്ന ബാങ്കുകളുടെ നിലപാട് തിരുത്തണമെന്നും സര്‍ക്കാര്‍ മൊറേട്ടേറിയം പ്രഖ്യാപിച്ചിട്ടും അത് കണക്കിലെടുക്കാതെ ബാങ്കുകള്‍ സ്വീകരിക്കുന്ന നിലപാട്  നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമമുണ്‍ണ്ടാകുമെന്നും മന്ത്രി പറഞ്ഞു.  അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന തളിര് 2019 ജില്ലാ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയെ പുനര്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന്  വൈദ്യുതി മന്ത്രി  എംഎം മണി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.  ജില്ലയിലെ  മികച്ച കൃഷി വകുപ്പുദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ആത്മ പദ്ധതികളുടെ ആനുകൂല്യ വിതരണം ജില്ലാ കളക്ടര്‍  കെ.ജീവന്‍ ബാബു നിര്‍വഹിച്ചു.

 

പഴം പച്ചക്കറികള്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് കൃഷി വിജ്ഞാന്‍ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. ബിനു ജോണ്‍ സാം, മഞ്ചു ജിന്‍സി വര്‍ഗീസ്, ഡോ. സുധാകര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. രണ്‍ണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ കാര്‍ഷിക മേള വെള്ളിയാഴ്ച സമാപിക്കും. അടിമാലി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്‍ജ്, ഇടുക്കി ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ, മീന, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആന്‍സി ജോണ്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം സി എ ഏലിയാസ്, കെ.വി.കെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആര്‍ മാരിമുത്തു, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date