Skip to main content

പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍  22ന് തൊടുപുഴയില്‍

 

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഇടുക്കി ജില്ലയില്‍ പരാതി പരിഹാര അദാലത്ത് 22ന് തൊടുപുഴ പി.ഡബ്ല്യൂ.ഡി റസ്റ്റ്ഹൗസില്‍ നടത്തും. കമ്മീഷന്‍ മെമ്പറായ അഡ്വ. സിജ പി.ജെ അദാലത്തിന് നേതൃത്വം നല്‍കും. പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍  കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പരാതി പരിഹാര അദാലത്തുകളില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, റവന്യൂ , വനം , എക്‌സൈസ്, പഞ്ചായത്ത്,  ആരോഗ്യം, പൊതുവിതരണം, സഹകരണം, പട്ടികജാതി പട്ടികവര്‍ഗ്ഗം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. 

date