Skip to main content

വഖ്ഫ് സ്ഥാപനങ്ങൾ 28നകം കുടിശ്ശിക തീർക്കണം

 

സംസ്ഥാന വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം ഡിവിഷണൽ ഓഫീസിന്റെ പരിധിയിൽപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിഹിത കുടിശ്ശിക വരുത്തിയ വഖ്ഫ് സ്ഥാപനങ്ങൾ ഫെബ്രുവരി 28ന് മുമ്പ് കുടിശ്ശിക അടച്ചുതീർത്ത് റിക്കവറി നടപടികൾ ഒഴിവാക്കണമെന്ന് തിരുവനന്തപുരം ഡിവിഷണൽ വഖ്ഫ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2724432, 9495203283.

പി.എൻ.എക്സ്. 616/19

date