Skip to main content

കുടുംബശ്രീ  പാചക മത്സരം

 

കുടുംബശ്രീ കഫേ കാറ്ററിംങ് യൂണിറ്റുകള്‍ക്ക് കൂടുതല്‍ പ്രാചാരവും സ്വീകാര്യതയും ലഭിക്കുന്നതിനായി  ജില്ലാ കുടുംബശ്രീമിഷന്‍ ജില്ലാതലത്തില്‍ പാചക മത്സരം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആറിന് രാവിലെ 10.30-ന് തൊടുപുഴ മങ്ങാട്ട് കവലയിലുള്ള  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് പാചക മത്സരം നടത്തപ്പെടുന്നത്. 

വിജയികള്‍ക്ക് ഒന്നാം സമ്മാനം 10000 രൂപയും, രണ്‍ണ്ടാം സമ്മാനം 5000 രൂപയും, മൂന്നാം സമ്മാനം 2500 രൂപയും ലഭിയ്ക്കും.   ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് സംസ്ഥാനമിഷന്‍ നടത്തുന്ന പാചക മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടാകും.  പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ അതാത് സി.ഡി.എസില്‍ ഫെബ്രുവരി 20 ന് മുമ്പായി അറിയിക്കണം.  

date