Skip to main content

23 സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകള്‍ക്ക്‌  പുതിയ മന്ദിരങ്ങള്‍ നിര്‍മ്മാണോദ്‌ഘാടനം ഇന്ന്‌

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ 23 സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകള്‍ക്ക്‌ പുതിയ പുതിയ മന്ദിരങ്ങള്‍ നിര്‍മ്മാണോദ്‌ഘാടനം ഇന്ന്‌ (ഫെബ്രുവരി 19) വൈകീട്ട്‌ 5 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്‌ മുഖേന കുന്നംകുളം മോഡല്‍ ബോയ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന്‌ കുന്നംകളും, അക്കികാവ്‌ സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളുടെ ശിലാഫലകം അനാഛാദനം ചെയ്യും. ഡോ. പി കെ ബിജു എംപി മുഖ്യാതിഥിയാകും. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, കുന്നംകുളം നഗരസഭ വൈസ്‌ ചെയര്‍മാന്‍ പി എം സുരേഷ്‌ തുടങ്ങിയവര്‍ ആശംസ നേരും. അസിസ്റ്റന്റ്‌ പ്രോജക്‌ട്‌ എഞ്ചിനീയര്‍ കെ രാധാമണി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ഉത്തര മദ്ധ്യമേഖല ഡിഐജി എ ജി വേണുഗോപാല്‍ സ്വാഗതവും അക്കിക്കാവ്‌ സബ്‌ രജിസ്‌ട്രാര്‍ ശ്രീലത എം ഡി നന്ദിയും പറയും.

date