കണ്ണൂര് അറിയിപ്പുകള്
വിവിപാറ്റ്, ഇ.വി.എം ബോധവത്കരണം
കണ്ണൂർ മണ്ഡലത്തിലെ 105 മുതൽ 117 വരെയുള്ള ബൂത്തുകളിലുള്ളവർക്ക് ഫെബ്രുവരി 19ന് വിവിപാറ്റ്, ഇ.വി.എം മെഷീനുകളുടെ പ്രവർത്തനം പരിചയപ്പെടുത്തുന്നു. ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബോധവത്കരണം. രാവിലെ ഒമ്പത് മണിക്ക് കൗസർ മോഡൽ ഇംഗ്ലീഷ് സ്കൂൾ നാലുവയൽ, ഗവ. സിറ്റി ഹൈസ്കൂൾ കണ്ണൂർ സിറ്റി, അബുസലി മെമ്മോറിയൽ മദ്രസ മദനിയ എൽ.പി സ്കൂൾ. 11.30 ഗവ. യു.പി. സ്കൂൾ നീർച്ചാൽ, മദ്രസ സിറാജുൽ യു.പി സ്കൂൾ കൊച്ചിപ്പള്ളി, ഗവ. യു.പി സ്കൂൾ താവക്കര. 2.30 വാർധ മോഡൽ യു.പി സ്കൂൾ തയ്യിൽ, ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹൈസ്കൂൾ, ഗവ. യു.പി സ്കൂൾ ദേവത്താർകണ്ടി.
ആചാര സ്ഥാനികർക്കും
കോലധാരികൾക്കുമുള്ള ധനസഹായം നൽകുന്നു
ഉത്തരമലബാറിലെ ആചാര സ്ഥാനികർ, കോലധാരികൾ എന്നിവർക്കുള്ള പ്രതിമാസ വേതന വിതരണ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റുന്നവർക്കുള്ള 2018 ആഗസ്റ്റ് മുതൽ 2018 ഡിസംബർ വരെയുള്ള വേതന കുടിശ്ശിക ഫെബ്രുവരി 20 മുതൽ മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസിസ്റ്റൻറ് കമീഷണറുടെ ഓഫീസിൽ വിതരണം ചെയ്യും. കണ്ണൂർ, മാനന്തവാടി താലൂക്കുകളിലുള്ളവർക്ക് 20, 21 തീയതികളിലും തലശ്ശേരി, ഇരിട്ടി, വടകര താലൂക്കുകളിലുള്ളവർക്ക് 22നും വിതരണം ചെയ്യും. വേതനം കൈപ്പറ്റാനായി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, ദേശസാത്കൃത ബാങ്കിലെ അക്കൗണ്ടിന്റെ പാസ് ബുക്ക് പകർപ്പ്, നിലവിൽ ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്നതായി കാണിക്കുന്ന ക്ഷേത്രഭരണാധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഹാജരാവുക.
റേഷൻ കാർഡ് വിതരണം
പുതിയ റേഷൻ കാർഡിന് വേണ്ടി കടമ്പൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന ക്യാമ്പിൽ അപേക്ഷ നൽകിയവർക്ക് (ഓൺലൈൻ അക്ഷയ അപേക്ഷകൾ ഒഴികെ) കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് പുതിയ റേഷൻ കാർഡുകൾ ഫെബ്രുവരി 19ന് വിതരണം ചെയ്യുന്നതാണ്. ടോക്കൺ നമ്പർ 2653 മുതൽ 2832 വരെയുളള അപേക്ഷകർ ക്യാമ്പിൽ നിന്ന് ലഭിച്ച ടോക്കണും നിലവിൽ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡുകുളും കാർഡുകളുടെ വിലയും സഹിതം രാവിലെ 10.30 നും 4 മണിക്കും ഇടയിൽ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി കാർഡ് കൈപ്പറ്റേണ്ടതാണ്. അന്നേ ദിവസം റേഷൻ കാർഡ് സംബന്ധിച്ച മറ്റ് അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചു.
വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി ധർമ്മശാല സെക്ഷന് കീഴിലെ കോൾമൊട്ട, മമ്പാല, പറശ്ശിനിക്കടവ് കുളം, പറശ്ശിനി, കണിച്ചേരി എന്നിവിടങ്ങളിൽ ഫെബ്രുവരി 19ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കെ.എസ്.ഇ.ബി പഴയങ്ങാടി സെക്ഷന് കീഴിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, ചൈനാക്ലേ, മാടയി തെരു, മുട്ടം, വെങ്ങര ഗേറ്റ്, വെള്ളച്ചാൽ, മൂലത്തീൽ, ഏരിപ്രം എന്നിവിടങ്ങളിൽ ഫെബ്രുവരി 19ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കെ.എസ്.ഇ.ബി ശിവപുരം സെക്ഷന് കീഴിലെ എടവേലിക്കര, അയ്യല്ലൂർ, ശിവപുരം ഹൈസ്കൂൾ പരിസരം എന്നിവിടങ്ങളിൽ ഫെബ്രുവരി 19ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കെ.എസ്.ഇ.ബി ചൊവ്വ സെക്ഷന് കീഴിലെ പെരിക്കാട്, മാതൃഭൂമി, ശിശുമന്ദിരം, തിലാന്നൂർ കുന്ന്, സത്രം, തിലാന്നൂർ ബസാർ, സ്മാർട്ട് ഹോം, ചരപ്പുറം, പോപ്പുലർ, പുതിയ കോട്ടം, ജ്യോതി പീടിക, സ്പ്രിംഗ് ഫീൽഡ്, പുളുക്കോടം എന്നിവിടങ്ങളിൽ ഫെബ്രുവരി 19ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വിചാരണ 25ലേക്ക് മാറ്റി
കണ്ണൂർ താലൂക്കിലെ എളയാവൂർ വില്ലേജിൽ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എൽ.എ (എൻ.എച്ച്) സ്പെഷൽ തഹസിൽദാരുടെ ഓഫീസിൽ നടത്താനിരുന്ന വിചാരണ ഫെബ്രുവരി 25ലേക്ക് മാറ്റി.
വിചാരണ മാറ്റി
ഫെബ്രുവരി 19ന് നടത്താനിരുന്ന പോലീസ് പരാതി അതോറിറ്റി വിചാരണ ഫെബ്രുവരി 22ലേക്ക് മാറ്റി.
എക്സിക്യുട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ്
ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഫെബ്രുവരി 21ന് രാവിലെ പത്തിന് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും.
- Log in to post comments