മറ്റുവാര്‍ത്തകള്‍ ഉപതെരഞ്ഞെടുപ്പ് ഫലം
ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും, ഐ.യു.എം.എലും, സ്വതന്ത്ര സ്ഥാനാര്‍ഥിയും മൂന്ന് വാര്‍ഡുകളിലായി ഓരോ സീറ്റു വീതം നേടി. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്പ്രശ്ശേരി ജനറല്‍ വാര്‍ഡില്‍ ഐ..യു.എം.എല്‍ സ്ഥാനാര്‍ഥി ടി.എച്ച് മൊയ്തീന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ജനറല്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ഒ ബാബുരാജ്, കാവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ എളയൂര്‍ വനിതാ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഷാഹിന എന്ന മിനി എന്നിവരും വിജയിച്ചു. ചെമ്പ്രശ്ശേരിയില്‍ ഐ. യു.എം. എല്‍ സ്ഥാനാര്‍ഥി ടി.എച്ച് മൊയ്തീന്‍ 5151 വോട്ട് നേടി വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.ടി സുരേന്ദ്രനെ 311 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്‍.ടി സുരേന്ദ്രന് 4840 വോട്ടാണ് ലഭിച്ചത്. പുറത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ഒ ബാബുരാജ് 4814 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എം പുരുഷോത്തമന്‍ മാസ്റ്ററെ 265 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ഒ ബാബുരാജ് പരാജയപ്പെടുത്തിയത്. സി.എം പുരുഷോത്തമന്‍ മാസ്റ്ററിന് 4549 വോട്ടാണ് ലഭിച്ചത്.
എളയൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഷാഹിന എന്ന മിനി 537 വോട്ടിന് വിജയിച്ചു. ഐ.യു.എം.എല്‍ സ്ഥാനാര്‍ഥി മുക്കണ്ണന്‍ സഫിയയെ 40 വോട്ടിനാണ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാഹിന എന്ന മിനി പരാജയപ്പെടുത്തിയത്. മുക്കണ്ണന്‍ സഫിയയ്ക്ക് ലഭിച്ചത്497 വോട്ടാണ്. എളയൂരില്‍ ആറ് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
സ്ഥാനര്‍ഥികളുടെ പേര്, പാര്‍ട്ടി, ലഭിച്ച വോട്ടുകള്‍
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്-ചെമ്പ്രശ്ശേരി
ബിജു.ടി.എം (ബി.ജെ.പി) 584
ടി.എച്ച് മൊയ്തീന്‍ (ഐ.യു.എം.എല്‍) 5151
എന്‍.ടി സുരേന്ദ്രന്‍ (എല്‍.ഡി.എഫ്) 4840
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്-പുറത്തൂര്‍
സി.എം പുരുഷോത്തമന്‍ മാസ്റ്റര്‍ (യു.ഡി.എഫ്) 4549
സി.ഒ ബാബുരാജ്(എല്‍.ഡി.എഫ്) 4814
സുഭാഷ്.വി.എ (ബി.ജെ.പി) 668
കാവന്നൂര്‍ ഗ്രാമപഞ്ചായത്ത്-എളയൂര്‍
അഡ്വ.ആഷിജ(ബി.ജെ.പി) 54
ഉമ്മുഹബീബ(സ്വതന്ത്രന്‍)0
ഷഹാന റിയാസ്(സ്വതന്ത്രന്‍) 69
ഷാഹിന എന്ന മിനി(സ്വതന്ത്രന്‍) 537
ഷാഹിന എം.ടി(സ്വതന്ത്രന്‍)3
സഫിയ (സ്വതന്ത്ര) 5
മുക്കണ്ണന്‍ സഫിയ(ഐ.യു.എം.എല്‍) 497
സാഹിന മഞ്ചീരി(സ്വതന്ത്രന്‍)3
(എം.പി.എം 688/2019)
'കുട്ടികളിലെ പഠന വൈകല്ല്യം തിരിച്ചറിയുന്നതും അതിന്റെ പരിപാലനവും''
നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന് (ഫെബ്രുവരി 16)
വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് (നിഷ്) മായി സഹകരിച്ച് ''കുട്ടികളിലെ പഠന വൈകല്ല്യം തിരിച്ചറിയുന്നതും അതിന്റെ് പരിപാലനവും'' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശു സംരക്ഷണ യൂനിറ്റില്‍ ഇന്ന് (ഫെബ്രുവരി 16) രാവിലെ 10.30 മുതല്‍ 12.50 വരെയാണ് സെമിനാര്‍. മാതാപിതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സ്‌പെഷ്യല്‍ എഡ്യൂകേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. സൗജന്യ ഓണ്‍ലൈന്‍ കിംസ് ആശുപത്രിയിലെ ഹോളിസ്റ്റിക്‌സ് മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ജമീല കെ. വാര്യര്‍ സെമിനാറിന് നേതൃത്വം നല്‍കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ദരുമായി ഓണ്‍ലൈനില്‍ നേരിട്ട് സംശയ നിവാരണത്തിനുള്ള അവസരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ 10.30ന് മുമ്പായി മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശു സംരക്ഷണ യൂനിറ്റില്‍ ഹാജരാകണം. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനോടൊപ്പം ലാപ്പ്‌ടോപ്പ്, പി.സി, മൊബൈല്‍ ഫോണ്‍, ടാബലറ്റ് എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് വീട്ടിലിരുന്നും രണ്ടു മണിക്കൂര്‍ നീളുന്ന സെമിനാറില്‍ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കുന്നവര്‍ 0471-3066675 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേേു://ിശറമ.െിശവെ.മര.ശി/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍. 0483-2978888.
- Log in to post comments