Skip to main content

മുചക്ര വാഹനം വിതരണം ചെയ്തു

 

ജില്ലാ പഞ്ചായത്ത് 2018 - 19 വാര്‍ഷിക പദ്ധയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന മുചക്ര വാഹനങ്ങളുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. 33 പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാഹനം നല്‍കിയത്. 105 പേര്‍ക്ക് വാഹനം നല്‍കുന്നതിന് 1.5 കോടി ചെലവിലാണ് ജില്ല പഞ്ചായത്ത് വകയിരുത്തിയത്. 59 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് വാഹനം നല്‍കിയത്.
ജില്ല പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി സുധാകരന്‍, ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, അംഗങ്ങള്‍ പങ്കെടുത്തു.

 

date