Skip to main content

യൂത്ത് വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു

നെഹ്‌റു യുവ കേന്ദ്രത്തിനു കീഴില്‍ നാഷണല്‍ യൂത്ത് വോളന്റിയര്‍മാരായി നിയമിക്കപ്പെടുന്നതിന് സേവന തല്‍പരരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും  യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് വോളന്റിയര്‍മാരുടെ പ്രധാന കര്‍ത്തവ്യങ്ങള്‍. പരിശീലനത്തിനു ശേഷം  ബ്ലോക്ക് തലത്തില്‍ നിയോഗിക്കപ്പെടുന്ന വോളന്റിയര്‍മാക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും.
എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത് യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. 2018  ഏപ്രില്‍ 1 ന് 18 നും 29 നും  ഇടയില്‍ പ്രായമുള്ളവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം. റഗുലര്‍ കോഴ്‌സിനു പഠിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
നിശ്ചിത ഫോറത്തില്‍ മാര്‍ച്ച് മൂന്നിനകം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്നാ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും ംംം.ി്യസ.െിശര.ശി  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ 0483-2734848.

 

date