വള്ളിക്കുന്നിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.05 കോടിയുടെ ഭരണാനുമതി
സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.5 കോടി
രൂപയുടെ ഭരണാനുമതി നല്കി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഇളയിടത്ത്-പടന്ന റോഡ് (46.10 ലക്ഷം), നജ്മഫ്ലോര്മില്-ഡാസില്‍ ഇടവഴി റോഡ് (22.70 ലക്ഷം), അംഗനവാടി എ.എം.എല്‍.പി സ്കൂള്‍ റോഡ് ( 16 ലക്ഷം ), പള്ളിപ്പടി - കുറ്റിപ്പാല റോഡ് (20 ലക്ഷം) എന്നീ റോഡുകളുടെ നവീകരണത്തിനാണ് ഭരണാനുമതി ലഭിച്ചതെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എഅറിയിച്ചു. നേരത്തെ ഭരണാനുമതി ലഭിച്ച പള്ളിപ്പടി - അമത്തൂര് റോഡ്, അരിയല്ലൂര്‍ മിനിസ്റ്റേഡിയം റോഡ് തുടങ്ങിയ റോഡുകളുടെ നവീകരണ പ്രവര്‍ത്തനത്തിനുള്ള ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു വരുന്നതായും എംഎല്‍എ പറഞ്ഞു. അതേസമയം എം.എല്‍ എ. യുടെ ആസ്തി വികസന ഫണ്ടില്‍ നി്ന്ന്26 ലക്ഷം വകയിരുത്തി ഭരണാനുമതി ലഭിച്ച അത്താണിക്കല്‍ മിനി സ്റ്റേഡിത്തിന്റെ നവീകരണം ഉടന്‍ പൂര്‍ത്തിയാവും. അരിയല്ലൂര്‍ മിനി സ്റ്റേഡിയം നവീകരണത്തിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് ലഭ്യമാക്കാനുള്ള പ്രാഥമിക പരിശോധന പൂര്‍ത്തിയായി. കടലുണ്ടി നഗരം പി.എച്ച്.സിക്ക് പുതിയ ബ്ലോക്ക് നിര്‍മാണത്തിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സാങ്കേതിക വിഭാഗം എസ്റ്റിമേറ്റ് സമര്പ്പ്ിക്കുന്ന മുറക്ക് ഭരണാനുമതി ലഭിക്കും. അരിയല്ലൂര്‍ മുതല്‍ കടലുണ്ടി നഗരം വരെ റോഡ് പുനരുദ്ധാരണം 50 ലക്ഷം രൂപയുടെ ഭരണാനുമതിയായി പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും. അത്താണിക്കല്‍ സൗന്ദര്യവത്കരണം 25 ലക്ഷം രൂപയുടെ പ്രവര്‍ത്തി അടുത്ത വാരത്തില്‍ തുടങ്ങും. ആനയറങ്ങാടി മുതല്‍ അത്താണിക്കല്‍-ആനങ്ങാടി റെയില്‍വേ ഗേറ്റ് വരെ 25 ലക്ഷം രൂപ ചെലവഴിച്ച്
നവീകരണം പൂര്‍ത്തിയാക്കി. മുദിയം പാലം നിര്‍മാണത്തിന്റെ സോയില്‍ ടെസ്റ്റും പൂര്‍ത്തിയാക്കി ഡിസൈനിങ്ങിനായി പൊതുമരാമത്ത് ഡിസൈനിങ്ങ് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഡിസൈനിങ്ങ് ലഭിച്ചാല്ഭരണാനുമതിക്കായി ഡി. പി .ആര് സമര്‍പ്പിക്കും. ഇതിനാവശ്യമായ ഫണ്ട് കിഫ്ബി യില്‍ വകയിരുത്തിയിട്ടുണ്ട്. എം. എല്‍.എ ഫണ്ടില്‍ നിന്നും 30 ലക്ഷം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അരിയല്ലൂര്‍ ജി.യു.പി സ്കൂള്‍ കെട്ടിടം ഫെബ്രുവരി 18 ന് വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി ചെലവഴിച്ച് കടലുണ്ടി നഗരം ഫിഷറീസ് സ്കൂളിന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഫെബ്രുവരി 18 വൈകീട്ട് മൂന്നിന് നടക്കും. വള്ളിക്കുന്ന് വില്ലേജ് ഓഫീസിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അഞ്ചു ലക്ഷം രൂപയുടെ പ്രവര്‍ത്തി പുരോഗമിച്ചു വരുന്നു. പോത്തുകുഴിക്കാട് സബ് സെന്റര്‍ നവീകരണവും(മൂന്ന് ലക്ഷം) അത്താണിക്കല്‍ സബ് സെന്റര്‍ നവീകരണം ( മൂന്ന് ലക്ഷം ) തുടങ്ങിയവയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
- Log in to post comments