സ്പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്സ് അഡ്മിഷന്‍ ആരംഭിച്ചു
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോമ്പോസിറ്റി റീജിയണല്‍ സെന്റര്‍ (സി.ആര്‍സി) കോഴിക്കോട്, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആര്‍.സി.ഐ) അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഓട്ടിസം, സെറിബ്രല്‍പാള്‍സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിങ്ങ് എന്നീ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്സുകളിലേക്കു അപേക്ഷിക്കാം. ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം (എസ്.എസി, എസ്.ടി, ഒ.ബി.സി 45 ശതമാനം) ഈ വര്‍ഷം പ്ലസ് ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിങ്ങിനു അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത പത്താംക്ലാസ് വിജയം. താല്പര്യമുളളവര്‍ മാര്‍ച്ച് 15 ന് മുമ്പായി ഓണ്‍ലൈന്‍ വഴിയോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അഡ്മിഷന്‍ ഏപ്രില്‍ 21 ന് ദേശീയ തലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് - ംംം.ൃലവമയരീൗിരശഹ.ിശര.ശി, ഫോണ്‍ - 9946809250, 9947817955.
- Log in to post comments