Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനം: ജില്ലാതല ആഘോഷത്തിന് ഇന്ന് തുടക്കം

 

        സംസ്ഥാന സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികള്‍ക്ക് ഇന്ന് (ഫെബ്രുവരി 20) തുടക്കമാകും. നാഗമ്പടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിശപ്പുരഹിത കേരളം, ആരോഗ്യ ജാഗ്രത 2019 എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും സൗജന്യ ഗ്ലൂക്കോമീറ്റര്‍, ആധാര്‍ എന്റോള്‍മെന്റ് കിറ്റ് എന്നിവയുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിക്കും.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ ഉമ്മന്‍ചാണ്ടി, കെ.എം മാണി, സി.എഫ് തോമസ്, പി. സി ജോര്‍ജ്ജ്, അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ്. എന്‍.ജയരാജ്, സി. കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന എന്നിവര്‍ മുഖ്യതിഥികളായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് ആരോഗ്യ സംരക്ഷണ സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു സ്വാഗതവും സബ്കളക്ടര്‍ ഇഷാപ്രിയ നന്ദിയും പറയും. ഉദ്ഘാടനത്തിന് മുന്നോടിയായി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും നാഗമ്പടം മൈതാനിയിലേക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സന്ദേശയാത്ര,  കോന്നി മുദ്രാ സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന കാക്കരശി നാടകം എന്നിവ ഉണ്ടായിരിക്കും. നിയോജക മണ്ഡലങ്ങളില്‍ പൂര്‍ത്തീകരി ച്ചിട്ടുളളതും ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനം, കലാ സാംസ്‌ക്കാരിക പരിപാടികള്‍, ചിത്രപ്രദര്‍ശനം വിവിധ വകുപ്പുകളുടെ സേവനമേള ഉത്പന്ന പ്രദര്‍ശന വിപണന മേള എന്നിവ ആഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേള ഫെബ്രുവരി 27ന് അവസാനിക്കും. 

 

date