Post Category
മലപ്പുറം നഗരസഭ വ്യവസായ സംരംഭകത്വ ക്ലബ് തുടങ്ങി
മലപ്പുറം നഗരസഭക്ക് കീഴില്‍ വ്യവസായ സംരംഭകത്വ ക്ലബ് പ്രവര്‍ത്തനം തുടങ്ങി. ക്ലബിന്റെ ഉദ്ഘാടനവും വ്യവസായ ബോധവല്‍ക്കരണ സെമിനാറും നഗരസഭ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനീ ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മറിയുമ്മ ശരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. സെക്രട്ടരി ഹാരിസ് ആമിയന്‍ സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ ഒ സഹദേവന്, ഹംസ കപ്പൂര്‍, കെ കെ മുസ്തഫ, സലീന റസാഖ്, വിനോദ് കല്ലിടുമ്പില്‍,സി ഡി എസ് പ്രസിഡണ്ടുമാരായ വി കെ ജമീല, കദീജ പന്തലാന്‍, ഐ ഒ കെ എ രഘുനാഥ് പ്രസംഗിച്ചു.ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ പി സതീഷ്, ടി കെ വേലായുധന്, പി വി അജയ സിംഹന് ക്ലാസെടുത്തു.
നഗരസഭാ പരിധിയിലെ വ്യവസായ സംരംഭകര്‍, തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
date
- Log in to post comments