Skip to main content

ജില്ലയിലെ മൂന്ന് സബ് രജിസട്രാര്‍  കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (19.2.19) 

 

സര്‍ക്കാരിന്റെ 1000 ദിനാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിക്കുന്ന ഉടുമ്പന്‍ചോല, തൊടുപുഴ, തോപ്രാംകുടി എന്നീ മൂന്ന് സബ്‌രജിസ്ട്രാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (19.2.19) വൈകിട്ട് അഞ്ചിന് വീഡിയോ ലൈവ് മുഖേന നിര്‍ഹിക്കും. ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും.

തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം നിര്‍മ്മാണോദ്ഘാടനത്തില്‍ പി.ജെ. ജോസഫ് എം.എല്‍.എയും തോപ്രാംകുടി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം നിര്‍മ്മാണോദ്ഘാടനത്തില്‍   റോഷി അഗസ്റ്റിന്‍ എം.എല്‍.എയും അധ്യക്ഷത വഹിക്കും.  

date