ആയിരം ദിനാഘോഷം : സെമിനാറുകള്‍ക്ക് ഇന്നു തുടക്കം
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ ലേബര്‍ കോര്‍ണറില്‍ ഫെബ്രുവരി 27 വരെ നടക്കുന്ന ജില്ലാതല ആഘോഷ പരിപാടിയില്‍ ശ്രദ്ധേയമായ സെമിനാറുകള്‍ക്ക് ഇന്ന് (ഫെബ്രുവരി 21) തുടക്കമാകും. വ്യത്യസ്‌ത വിഷയത്തിലുള്ള നാലു സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. ഇന്ന് (ഫെബ്രുവരി 21) രാവിലെ 10 ന് `കാര്‍ഷിക വികസനം- തൃശൂരിന്റെ കരുത്തും പ്രതീക്ഷകളും' എന്ന വിഷയത്തിലുള്ള സെമിനാര്‍ കൃഷി വകുപ്പുമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്റ് ഡോ. ടി.വി. സജീവ് മോഡറേറ്ററാകുന്ന സെമിനാറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ആര്‍. രാംകുമാര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല ഡയറക്‌ടര്‍ ഓഫ് റിസര്‍ച്ച് ഡോ. പി. ഇന്ദിരാദേവി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അഗ്രികള്‍ച്ചറല്‍ ഡിവിഷന്‍ ചീഫ് എസ്. എസ്. നാഗേഷ് എന്നിവര്‍ വിഷയാവതരണം നടത്തും. കേരള സര്‍വ്വകലാശാല എക്‌സ്റ്റന്‍ഷന്‍ സര്‍വ്വീസസ് ഡയറക്‌ടര്‍ ഡോ. ജിജു പി. അലക്‌സ്, കേരള വെറ്ററിനറി സര്‍വ്വകലാശാല എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്‌ടര്‍ ഡോ. എം.കെ. നാരായണന്‍, കര്‍ഷക പ്രതിനിധി എന്‍. കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുക്കും.
`നവോത്ഥാനം, മാനവികത-ചരിത്രം, വര്‍ത്തമാനം' എന്ന വിഷയത്തില്‍ ഫെബ്രുവരി 23 ഉച്ചയ്‌ക്ക് 2 ന് നടക്കുന്ന സെമിനാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യും. അഡ്വ. കെ. രാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കേരള കലാമണ്‌ഡലം മുന്‍ രജിസ്‌ട്രാര്‍ എന്‍. ആര്‍ ഗ്രാമപ്രകാശ് മോഡറേറ്ററാകും. ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കെ. വി കുഞ്ഞികൃഷ്‌ണന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. മേയര്‍ അജിത വിജയന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സുഭാഷിണി മഹാദേവന്‍, പ്രൊഫ. ആര്‍. ബിന്ദു, ഇ.ഡി ഡേവീസ് എന്നിവര്‍ പങ്കെടുക്കും. ഫെബ്രു.25 ന് രാവിലെ 10.30 ന് നടക്കുന്ന വികസനം: നവസങ്കല്‍പങ്ങള്‍ എന്ന സെമിനാര്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി. എ.സി.മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്യും.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പത്മശ്രീ.ജി.ശങ്കര്‍, സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ.കെ.എന്‍.ഹരിലാല്‍ എന്നിവര്‍ സംസാരിക്കും. കില ഡയറക്‌ടര്‍ ഡോ. ജോയ് ഇളമണ്‍ മോഡറേറ്റര്‍. തുടര്‍ന്ന് നടക്കുന്ന പ്രതികരണങ്ങളില്‍ ഡോ.എം.എന്‍.സുധാകരന്‍, സി.ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കാളികളാകും. 25 ന് രാവിലെ 10 ന് നടക്കുന്ന മാറുന്ന സമൂഹവും ലിംഗസമത്വവും എന്ന സെമിനാര്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, എം.സി.ജോസഫൈന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് അധ്യക്ഷത വഹിക്കും. സാക്ഷരതാ മിഷന്‍ ഡറക്‌ടര്‍ ഡോ.പി.എസ്.ശ്രീകല, സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ്, പ്രൊഫ.സുജാസൂസന്‍ ജോര്‍ജ് എന്നിവര്‍ വിഷയാവതരണം നടത്തും. കില അസോ.പ്രൊഫസര്‍ ഡോ.പീറ്റര്‍ എം രാജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ പത്മിനി ടീച്ചര്‍, വിജയരാജമല്ലിക തുടങ്ങിയവര്‍ സംസാരിക്കും.ഡോ.ആര്‍.രമ്യമോഡറേറ്ററാകും. സെമിനാറുകള്‍ക്ക് ഒരു മണിക്കൂര്‍ മുന്‍പ് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
- Log in to post comments