Skip to main content

ഡോക്യൂമെന്ററി-ചലച്ചിത്രമേള ആരംഭിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌, ജില്ലാ ലൈബ്രറി കൗണ്‍സില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡോക്യൂമെന്ററി-ചലച്ചിത്രമേള വെളളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തു ഹാളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്‌ മുരളി പെരുനെല്ലി എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ന്‌ (ഫെബ്രുവരി 21) കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ പ്രദര്‍ശനം നടത്തും. നവോത്ഥാന സദസ്സോടെയാണ്‌ പ്രദര്‍ശനം. ജില്ലയിലെ ഇന്നലെ (ഫെബ്രുവരി 20) ആരംഭിച്ച പ്രദര്‍ശനം 28 ന്‌ സമാപിക്കും. നിര്‍മ്മാല്യം, ഗുരു, യുഗപുരുഷന്‍, പുരാവൃത്തം, സെല്ലുലോയ്‌ഡ്‌, മീനമാസത്തിലെ സൂര്യന്‍ എന്നീ സിനിമകളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. 

date