നവീന വായ്പ പദ്ധതികളുമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന്
കേരള സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് നടപ്പിലാക്കുന്ന നവീന വായ്പ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ക്ഷ വികസന കോര്പറേഷന് അങ്കണത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഗവണ്മെന്റ് കോണ്ട്രാക്ടര്, കൃഷിഭൂമി, വിദ്യാഭ്യാസം, സ്വയംതൊഴില്‍, വിവാഹം, ഭവന പുനരുദ്ധാരണം തുടങ്ങിയ വിവിധയിനങ്ങളിലായി 24 ഉപഭോക്താക്കള്‍ക്ക് എഴുപത്തി ഒന്ന് ലക്ഷത്തി നാല്‍പ്പതിനായിരം രൂപയുടെ ധനസഹായ വിതരണം മന്ത്രി നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് മുഖാന്തരം ലോണ്‍ എടുക്കുകയും ജീവിത വിജയം കൈവരിക്കുകയും ചെയ്തവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് മേരി തോമസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്കുമാര്‍, പട്ടികജാതി വികസന ഓഫീസര്‍ സിന്ധു പരമേശ് എന്നിവര്‍ ആശംസ നേര്‍ന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ ഡോ. എം. എ നാസര്‍ സ്വാഗതവും ജില്ലാ മാനേജര്‍ എം. ഡി. ഗിരിജ നന്ദിയും പറഞ്ഞു.
- Log in to post comments