Skip to main content

ലാബ്‌ കോംപ്ലക്‌സ്‌ നിര്‍മ്മാണോദ്‌ഘാടനം

തൃശൂര്‍ ഗവണ്‍മെന്റ്‌ മോഡല്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ്‌ കെട്ടിടത്തിന്റെ ഒന്നാം ഘട്ടനിര്‍മ്മാണം ആരംഭിച്ചു. സംസ്ഥാന കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ നിര്‍മ്മാണോദ്‌ഘാടനം നിര്‍വ്വഹിച്ചു. മന്ത്രിയുടെ 2018-19 ആസ്‌തി വികസന ഫണ്ടില്‍ നിന്ന്‌ ഒരു കോടി രൂപയാണ്‌ ആദ്യഘട്ട നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്‌. ആകെ 1.50 കോടി രൂപയാണ്‌ പദ്ധതിയുടെ ചെലവ്‌. സ്‌കൂള്‍ ലാബ്‌ ഹൈടെക്‌ നിലവാരത്തിലേക്ക്‌ ഉയര്‍ത്തുമെന്ന്‌ മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്‌, ഡിവിഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ്‌, ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പാള്‍ കെ ആര്‍ മണികണ്‌ഠന്‍ , തൃശൂര്‍ ഡിഡിഇ എ കെ അരവിന്ദാക്ഷന്‍, ഹെഡ്‌മിസ്‌ട്രസ്‌ എം.ജി. ലതാദേവി എന്നിവര്‍ പങ്കെടുത്തു.

date