Skip to main content

നവീകരിച്ച റേഷന്‍കട :  ജില്ലാതല ഉദ്‌ഘാടനം

സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച്‌ കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ തൃശൂര്‍ താലൂക്കിലെ പറവട്ടാനിയില്‍ നവീകരിച്ച 37-ാം നമ്പര്‍ റേഷന്‍ കട ഉദ്‌ഘാടനം ചെയ്‌തു. മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസി ആശംസ നേര്‍ന്നു. ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ്‌ സ്വാഗതവും താലൂക്ക്‌ സപ്ലൈ ഓഫീസര്‍ ടി എന്‍ ജയദേവ്‌ നന്ദിയും പറഞ്ഞു. ജില്ലയില്‍ ഒരേ കളര്‍ കോഡ്‌ അനുസരിച്ചുളള റേഷന്‍കടകളുടെ നവീകരണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date