അയ്യന്തോള്‍ വിഎച്ച്എസ്എസ്സിന്റെ ഹൈടെക് നിര്‍മ്മാണോദ്ഘാടനം
അയ്യന്തോള്‍ ജി വി എച് എസ് എസ്സിന്റെ ഹൈടെക് കെട്ടിടത്തിന്റെയും ലൈബ്രറി ആന്‍ഡ് സെമിനാര്‍ ഹാളിന്റെയും നിര്‍മ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ചാണ് ഈ നിര്‍മ്മാണോദ്ഘാടനം സംഘടിപ്പിച്ചത്.കൃഷി വകുപ്പ് മന്ത്രിയുടെ 2018-19 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈ സ്കൂള്‍ വിഭാഗത്തിന്റെ ഹൈ ടെക് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മാണം നടത്തുന്നത് . പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ച 72.15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിനായി ലൈബ്രറിയും സെമിനാര്‍ ഹാളും നിര്‍മ്മിക്കുന്നത്. കോര്പറേഷന് മേയര്‍ അജിത വിജയന് അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലി ജെയിംസ് , കൗണ്‍സിലര്‍ വത്സല ബാബുരാജ്, ഡി ഡി ഇ അരവിന്ദാക്ഷന് എ കെ, ഡി ഇ ഒ മനോഹര്‍ ജവഹര്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ഡോ. ജിനി ജോര്‍ജ്, ഹൈ സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ കെ രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments