പ്രത്യേക പത്രക്കുറിപ്പ് -13 - 1000 ദിനങ്ങള്‍ - ആയിരം ദിനാഘോഷം : ഗുരുവായൂര്‍ നിയോജകമണ്‌ഡലത്തില്‍ ഉദ്‌ഘാടനത്തിനൊരുങ്ങി 6 പദ്ധതികള്‍
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ചാവക്കാട്, ഗുരുവായൂര്‍ നഗരസഭ, ഗുരുവായൂര്‍ ദേവസ്വം പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെളള ക്ഷാമം ഫലപ്രദമായി പരിഹരിക്കാന്‍ 54 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18 നാടിന് സമര്‍പ്പിച്ചു. 6.1 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ കടപ്പുറം-കണ്ടെയ്‌നര്‍ സബ് സ്റ്റേഷന്‍ മലബാറിലെ ആദ്യത്തെ കണ്ടെയ്‌നര്‍ സബ് സ്റ്റേഷനായ കടപ്പുറം-സബ് സ്റ്റേഷന്‍ ഫെബ്രുവരി 22 വൈകീട്ട് 3 ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യും. 3 ലക്ഷം യൂണിറ്റ് പ്രസരിപ്പിക്കാന്‍ കഴിയുന്ന സ്റ്റേഷന്‍ ആയിരിക്കും 411 കെ വി ഫീഡര്‍ വഴി മുതുവട്ടൂര്‍, വട്ടേക്കാട്, അഴിമുഖം, മുല്ലത്തറ എന്നിയിടങ്ങിലെ 20000 ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും. 30.24 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കിയിട്ടുളള ചേറ്റുവ ഹാര്‍ബര്‍ ഫെബ്രുവരി 25 വൈകീട്ട് 3 ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും. തരിശു നിലം കൃഷിയ്‌ക്ക് ഉപയോഗപ്രദമാക്കുന്ന 15 കോടിയുടെ കുട്ടാടന്‍ പാടം പുനരുദ്ധാരണ പദ്ധതി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഫെബ്രുവരി 25 വൈകീട്ട് 5 ന് ഉദ്‌ഘാടനം ചെയ്യും. 62 ലക്ഷം ചെലവഴിച്ച് പൂര്‍ത്തിയാക്കിയ മുക്കണ്ടത്ത്‌താഴം റോഡ്, 40 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ചിണ്ടനാടത്ത് റോഡ്, തുറമുഖം-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഫെബ്രുവരി 25 ഉച്ചയ്‌ക്ക് 12 ന് ഉദ്‌ഘാടനം ചെയ്യുന്ന ചേറ്റുവ കോട്ട പുനരുദ്ധാരണ പദ്ധതി തുടങ്ങിയവയാണ്.
- Log in to post comments