Post Category
കമ്മ്യൂണിറ്റി ക്ലിനിക് വാര്‍ഷികം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മനശാസ്ത്ര വിഭാഗവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രൊജക്ടിന്റെ(സി ഡി എംആര്‍ പി) ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ചിതപ്പിലെപൊയില്‍ സാസ്‌കാരിക നിലയത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഒന്നാം വാര്‍ഷികാഘോഷവും എബിലിറ്റി ഫെസ്റ്റും ഫെബ്രുവരി 21 ന് രാവിലെ 10 മുതല്‍ നടക്കും. ഇതിന്റെ ഭാഗമായി കുട്ടികളുടെ കലാ പരിപാടികളും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും നടക്കും. പി കെ ശ്രീമതി ടീച്ചര്‍ എം പി, ജയിംസ് മാത്യു എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments