Skip to main content

സുല്‍ത്താന്‍ കനാല്‍ നവീകരണ പ്രവൃത്തി ഉദ്ഘാടനം നാളെ(ഫെബ്രുവരി 21)

 

       തിരുവനന്തപുരം-കാസര്‍കോട് ജലപാതയുടെ ഭാഗമായ കണ്ണൂര്‍ ജില്ലയിലെ കുപ്പം പുഴയേയും പാലക്കോട് പുഴയേയും ബന്ധിപ്പിക്കുന്ന സുല്‍ത്താന്‍ കനാലിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്ന് (ഫെബ്രുവരി 21) നിര്‍വഹിക്കും. വൈകീട്ട് 2.30 ന് മാടായി സൗത്ത് എല്‍ പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനാകും.

date