Skip to main content

ഗവ.വൃദ്ധമന്ദിരം ദേശീയ നിലവാരത്തിലേക്ക്

 

       സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കണ്ണൂര്‍ അഴീക്കോട് ചാലിലെ ഗവ.വൃദ്ധമന്ദിരം സെക്കന്‍ഡ് ഇന്നിംഗ്‌സ് ഹോം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു.  ഇതിന്റെ ഭാഗമായുള്ള രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ഉച്ച 12.30 ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.  കെ എം ഷാജി എം എല്‍ എ അധ്യക്ഷത വഹിക്കും.

       നവീകരണത്തിന് ശേഷം 16000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്ന്  ഡോര്‍മിറ്ററിയും 12 പ്രൈവറ്റ് മുറികളും താല്‍ക്കാലിക താമസത്തിനായി രണ്ട് അതിഥി മുറികളും രണ്ട് രോഗി പരിചരണ മുറികളും ഉണ്ടാവും.  ഓരോ കിടക്കക്കും എമര്‍ജന്‍സി ബെല്ലും റീഡിംഗ് ലൈറ്റും ഉണ്ട്.  കെട്ടിടത്തില്‍ ഏകദേശം 80 ഓളം ആളുകളെ പാര്‍പ്പിക്കുവാനുള്ള സൗകര്യവും ഉണ്ടാവും.  ലൈബ്രറി ആന്റ് റീഡിംഗ് റൂം, യോഗ റൂം, സിനിമ ആന്റ് റിക്രിയേഷന്‍ ഹാള്‍, ഫുഡ് കോര്‍ട്ട്, ഫിസിയോതെറാപ്പി റൂം, മെമ്മറി ക്ലിനിക്, ഫാര്‍മസി, ലബോറട്ടറി സൗകര്യം, വിശാലമായ പച്ചവിരിച്ച നടപ്പാത, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുണ്ടാകും.

date