Skip to main content

സര്‍ഗവിദ്യാലയം ജില്ലാതല സെമിനാര്‍

 

       സമഗ്ര ശിക്ഷ, കണ്ണൂര്‍ 30 വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ സര്‍ഗവിദ്യാലയം പദ്ധതികളുടെ പ്രബന്ധാവതരണവും സെമിനാറും കണ്ണൂര്‍ ശിക്ഷക് സദനില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.പി.നിര്‍മലാദേവി അധ്യക്ഷയായി.   വിദ്യാലയങ്ങള്‍ അവരുടെ തനതു പ്രോജക്ടുകള്‍ സമയബന്ധിതമായി നടപ്പിലാക്കിയതിന്റെ അനുഭവമാണ് സെമിനാറില്‍ അവതരിപ്പിച്ചത്. മൂന്ന് വേദികളില്‍ നടന്ന പ്രബന്ധാവതരണത്തിന് വി.വി പ്രേമരാജന്‍, എസ്.കെ.ജയദേവന്‍, ടി.വി വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 30 വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനം നടത്തുന്നതിന് 10000 രൂപാ വീതം സമഗ്രശിക്ഷ നല്കിയിരുന്നു. പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച് സമഗ്രശിക്ഷ വിദ്യാലയങ്ങള്‍ക്ക് നല്കും.

       ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍, ജില്ലാപഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, സംസ്ഥാന കരിക്കുലം കമ്മറ്റി അംഗം കെ.പ്രഭാകരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര്‍ കെ.കെ.രവി, ഡയറ്റ് ലീനിയര്‍ ലക്ചറര്‍ വി.വി പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.ആര്‍.അശോകന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ എസ്.പി.രമേശന്‍ നന്ദിയും പറഞ്ഞു.

 

date