Skip to main content

സംസ്ഥാന സര്‍ക്കാര്‍ 1000 ദിനാഘോഷം പൂമുഖത്ത് നാട മുറിച്ച് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം

ഐ ആന്റ് പി.ആര്‍.ഡി ഒരുക്കിയ പൂമുഖത്ത് നാട മുറിച്ച് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ 1000 ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 27 വരെ കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. സര്‍ക്കാരിന്റെ നവകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം, ലൈഫ്, പൊതുവിദ്യാഭ്യാസ യജ്ഞം, ആര്‍ദ്രം, കുടുംബശ്രീ, പൊലീസ്, എക്‌സൈസ്, ഐ ആന്റ് പി.ആര്‍.ഡി, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ക്ഷീര വികസന വകുപ്പ്,ഭാഗ്യക്കുറി വകുപ്പ്, സാമൂഹ്യനീതി, വനിതാശിശുസംരക്ഷണം, ടൂറിസം എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയിലുള്ളത്.  

                                                               (കെ.ഐ.ഒ.പി.ആര്‍-322/19) 

date