Skip to main content

1000 ദിനത്തില്‍ 1000 ബലൂണ്‍ പറത്തി ആഘോഷത്തിന് തുടക്കം

സംസ്ഥാനസര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1000 ബലൂണുകള്‍ പറത്തി. ഉദ്ഘാടനസമ്മേളനത്തിന് മുമ്പുള്ള ആരോഗ്യ സന്ദേശ യാത്ര പ്രദര്‍ശന നഗരിയില്‍ പ്രവേശിച്ചതിന്‌ശേഷമാണ് മന്ത്രി പി.തിലോത്തമന്‍, അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ, സി. കെ ആശ എം എല്‍ എ, ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കര്‍, എ ഡി എം അലക്‌സ് ജോസഫ്,  ഡി റ്റി പി സി സെക്രട്ടറി ഡോ. ബിന്ദു നായര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം പി ശ്രീലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് പി എന്‍ എന്നിവരും ആരോഗ്യ പ്രവര്‍ത്തകരും കാണികളും ചേര്‍ന്ന് 1000 ബലൂണുകള്‍ പറത്തിയത്. 

date