Skip to main content

പുതിയ അക്കാദമിക് ബ്ലോക്കിന്റെയും കാന്റീന്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇന്ന് 

 

   കോട്ടയം ഗവ. പോളീടെക്‌നിക്  കോളേജില്‍ പുതിയ അക്കാദമിക് ബ്ലോക്കി ന്റെയും കാന്റീന്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 21)വൈകു ന്നേരം 7 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഇ. കെ. ഹൈദ്രു റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, നഗരസഭ കൗണ്‍സിലര്‍മാരായ അരുണ്‍ ഷാജി, കെ. ശങ്കരന്‍, ഡി.ടിഇ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ കെ.എന്‍ ശശികുമാര്‍, ജോയിന്റ് ഡയറക്ടര്‍ എന്‍. കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. പി ഇന്ദിരാദേവി സ്വാഗതവും പ്രിന്‍സിപ്പാള്‍ ഗവ. പോളിടെക്‌നിക് കോളേജ് സി.ജി അനിത നന്ദിയും പറയും. 

                                                       (കെ.ഐ.ഒ.പി.ആര്‍-309/19)  

date