Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം 

 

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയിലെ സെക്രട്ടേറിയന്‍ പ്രാക്ടീസ് ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്പെക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഇന്റര്‍വ്യൂ ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക്. യോഗ്യത- സെക്രട്ടേറിയന്‍ പ്രാക്ടീസ് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ സെക്രട്ടേറിയന്‍/കൊമേഴ്സ്യല്‍ പ്രാക്ടീസ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സെക്രട്ടേറിയന്‍/കൊമേഴ്സ്യല്‍ പ്രാക്ടീസ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് എത്തണം. 

date