Skip to main content

ജില്ലയിലെ പരിസ്ഥിതി സുസ്ഥിരതക്ക് നിര്‍ദ്ദേശങ്ങളുമായി എന്‍.സി.സി.ആര്‍ ശാസ്ത്രജ്ഞര്‍

ജില്ല പരിസ്ഥിതി സുസ്ഥിരമാക്കാന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കലക്ടറുടെ ചേംബറില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.  ദുരന്തനിവാരണം, പ്രകൃതിയുടെ സ്വാഭാവികത, ഫിഷറീസ്, ടൂറിസം എന്നീ മേഖലകളില്‍ ഊന്നിയുള്ള പരിശീലനമാണ് നല്‍കിയത്. ജില്ലാകലക്ടര്‍ സാംബശിവ റാവു, സബ്കലക്ടര്‍ വി.വിഘ്നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരായ ഡോ.എസ്.കെ ദാസ്, ഡോ.ടുനി ഉഷ, ഡോ.എസ്.കെ ഡാഷ് മുനിസിപ്പല്‍ ചെയര്‍മാ•ാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍മാര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

date