പെരുവണ്ണാമൂഴി ഡാം റിസര്‍വ്വോയര്‍ വൃഷ്ടി പ്രദേശ സംരക്ഷണ പദ്ധതി ഉദ്ഘാടനം നാളെ
പെരുവണ്ണാമൂഴി ഡാം റിസര്‍വ്വോയര്‍ വൃഷ്ടി പ്രദേശ സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം കൃഷി, മണ്ണ പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നാളെ (ഫെബ്രുവരി 22) ഉച്ചക്ക് 12 മണി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി എം.എല്‍.എ പുരുഷന് കടലുണ്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന് മോഹന്‍ ഐ.എഫ്.എസ് പദ്ധതി വിശദീകരിക്കും. എം.കെ രാഘവന് എം.പി മുഖ്യാഥിതിയായിരിക്കുന്ന ചടങ്ങില്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ ബാലന്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനില്‍, പേരാമ്പ്ര ബ്ലോക്ക് ഡിവിഷന് മെമ്പര്‍ ജിതേഷ് മുതുകാട്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്സണ്‍ വികസനം ദേവി വാഴയില്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം ചെയര്മാന് പ്രേമന് നടുക്കണ്ടി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ആരോഗ്യം വിദ്യാഭ്യാസം ഷീന പുരുഷു, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീന നാരായണന്, കോഴിക്കോട് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പ്രിന്‍സിപ്പല്‍ മിനി ആര് ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് , പ്രസിഡന്റ് പി.പി രഘുനാഥ്, പേരാമ്പ്ര നാളികേര പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ഇ.എസ് ജെയിംസ്, സ്വാഗതസംഘം ചെയര്മാന് ഷീജ ശശി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ടി.പി അയിഷ എന്നിവര്‍ സംസാരിക്കും. രാവിലെ 10 മണിക്ക് വയനാട് മണ്ണ് സംരക്ഷണ അസി. ഡയറക്ടര്‍ പി.യു ദാസ് പ്രളയാനന്തര കേരളവും ജലസംരക്ഷണവും എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് നടത്തും.
- Log in to post comments