സംസ്ഥാന മന്ത്രിസഭാ 1000 ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കാര്‍ഷികാനുകൂല്യങ്ങള്‍ നല്കുന്ന മികച്ച സംസ്ഥാനം കേരളം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
സംസ്ഥാന മന്ത്രിസഭാ 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത നിരവധി നേട്ടങ്ങളാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ജില്ലയിലെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍കൃഷിക്ക് ഹെക്ടറിന് 62,500 രൂപ നല്കുന്ന ഏക സംസ്ഥാനമാണ് കേരളം. കൃഷിയുടെ വിപുലീകരണത്തിന് മികച്ച വാട്ടര്‍ മാനെജ്മെന്റ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. മലമ്പുഴ ഡാമിലെ ജലം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലയില്‍ ഉപയുക്തമാക്കുകയാണ് ലക്ഷ്യം.
പ്രളയാനന്തരം നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. കാര്‍ഷിക- ആരോഗ്യ രംഗങ്ങളിലുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ഈ കാലയളവില്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതായി മന്ത്രി അറിയിച്ചു. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ- നിയമ- സാംസ്ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന് അധ്യക്ഷനായി.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ കെ.ആര്.ഗോപിനാഥ്, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്, മോന്‍സി തോമസ്, എ.ശിവപ്രകാശ്, എ.ഭാസ്ക്കരന്‍, ഐ-പി.ആര്.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി സുലഭ, പ്രോഗ്രാം ഉപസമിതി കണ്‍വീനര്‍ ടി.ആര്.അജയന് പങ്കെടുത്തു.
- Log in to post comments