അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് പൂര്‍ണവിജയം: മന്ത്രി എ .കെ. ബാലന്‍
സംസ്ഥാനത്തെ 14 ജില്ലകളിലും സാംസ്‌കാരിക നിലയങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വിദേശികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ -പിന്നാക്കക്ഷേമ-നിയമ -സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ .കെ. ബാലന്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടിയില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് സംസ്ഥാനത്തിന് സംസ്‌കാരം, കല, ചരിത്രം എന്നിവ അനുഭവവേദ്യമാവുന്ന രീതിയിലാണ് സാംസ്‌കാരിക കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളടക്കം വീട്, കുടിവെള്ളം, റോഡുകള്‍ ഒരുക്കുന്നതിനായി കഴിഞ്ഞ 1000 ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി വിനിയോഗിച്ചതായി മന്ത്രി പറഞ്ഞു. ക്രമസമാധാനം, സ്ത്രീ സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളത്തിന് ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ തെളിവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
- Log in to post comments