മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ
സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം,എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാറക്കടവ് പാലം ജംഗ്ഷന്, വെസ്റ്റ് പിലാശ്ശേരി, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലുമ്പുറം അങ്ങാടി, താത്തൂര്‍ മഖാം, വിരുപ്പില്‍, വെളളലശ്ശേരി ജംഗ്ഷന്, പൂളക്കോട് മിനി സ്റ്റേഡിയം, എം.വി.ആര് ജംഗ്ഷന്, ഏരിമല, പൂളളാവൂര്, പുളളന്നൂര്, ഇഷ്ടിക ബസാര്‍, പാലപ്ര ഡയറക്ഷന്‍ ഗ്രൗണ്ട്, നായര്‍കുഴി ഹയര്‍സെക്കണ്ടറി സ്കൂള്‍, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൊടിനാട്ട്മുക്ക് ജംഗ്ഷന്, ഒളവണ്ണ ജംഗ്ഷന്, ഒടുമ്പ്ര ബസാര്‍, മൈലാടുംപാറ, മണക്കടവ് പുഴക്കര, മണക്കടവ് സ്കൂള്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട്, പനങ്ങോട്. എളമരം കടവ്, മണക്കാട്, ജി.എച്ച്.എസ്.എസ് മാവൂര്‍, കവണക്കല്ല് ജംഗ്ഷന്, കവണക്കല്ല് പാലം, പെരുവയര്‍ ഗ്രാമപഞ്ചായത്തിലെ കല്ലേരി, പളളിത്താഴം ജംഗ്ഷന്, പെരുവയല്‍ ജംഗ്ഷന്, കായലം അങ്ങാടി, ആനക്കുഴിക്കര, മൂണ്ടക്കല് ജംഗ്ഷന്, വെളളിപമ്പ് ആറാം മൈല്‍, വെളളിപ്പറമ്പ് വരമ്പ് ജംഗ്ഷന്, പരപ്പനിലം കോളനി ജംഗ്ഷന്, കൊടശ്ശേരിത്താഴം ബസാര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്‍പുറ ക്ഷേത്രം, വെളളായിക്കോട് ജംഗ്ഷന്, വളളിക്കുന്ന് എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതെന്നും എം.എല്‍.എ അറിയിച്ചു.
- Log in to post comments