സര്ക്കാറിന്റെആയിരംദിനാഘോഷം: വൈവിധ്യങ്ങളുമായി പ്രദര്‍ശന സ്റ്റാളുകള്‍
സംസ്ഥാന സര്‍ക്കാറിന്റെആയിരം ദിനാഘോഷത്തോടനുബന്ധിച്ച്തിരൂര്സാംസ്കാരികസമുച്ചയ പരിസരത്ത്വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെയും സ്റ്റാളുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാതല ആയിരം ദിനാഘോഷത്തിന്റെ ആദ്യനാളില്‍തന്നെ നൂറു കണക്കിനാളുകള്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ: കെ.ടിജലീല്ഉള്പ്പെടെയുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സ്റ്റാളുകളിലെത്തി സംഘാടകരുമായി ആശയവിനിമയം നടത്തി. പബ്ലിക് റിലേഷന്‍സ്, പൊതുവിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്വിമുക്തി, ജില്ലാ ഭരണകൂടം, മൃഗസംരക്ഷണം, ഫയര്‍ഫോഴ്സ്, ധനകാര്യം, പോലീസ്, റവന്യു, വനം, ലോട്ടറി, കെ.എസ്.ഇ.ബിതുടങ്ങി 35 വകുപ്പുകളുടെ 85 സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയിലുള്ളത്. വിവിധവകുപ്പുകളുടെ പദ്ധതികള്‍ വിശദീകരിക്കുന്ന സ്റ്റാളുകളും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമുള്ള സ്റ്റാളുകളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ ഉമ്മാന്റെ വടക്കിനി ഉള്‍പ്പെടെയുള്ള ഫുഡ്കോര്‍ട്ടും പ്രദര്‍ശന നഗരിയിലുണ്ട്. ആയിരംദിനാഘോഷ പരിപാടിസമാപിക്കുന്ന ഫെബ്രുവരി 27 വരെയുള്ളദിവസങ്ങളില്രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെസ്റ്റാളുകള് പ്രവര്‍ത്തിക്കും. കുടുംബശ്രീ ഉള്‍പ്പെടെയുള്ള യൂനിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന മായമില്ലാത്തതുംതാരതമ്യേന വിലകുറഞ്ഞതുമായ ഉല്‍പ്പന്നങ്ങള്‍ സ്റ്റാളുകളില്‍ വില്‍പ്പനക്കുണ്ടാകും. അപൂര്‍വ്വ വനവിഭവങ്ങളും പ്രദര്‍ശന നഗരിയിലുണ്ട്.
- Log in to post comments