Skip to main content

സംസ്ഥാന സര്‍ക്കാറിന്റെആയിരംദിനാഘോഷം: ' ഭാഷയുംസംസ്‌കാരവും' സെമിനാര്‍ഇന്ന്

സംസ്ഥാന സര്‍ക്കാറിന്റെആയിരം ദിനാഘോഷത്തോടനുബന്ധിച്ച്തിരൂര്‍സാംസ്‌കാരികസമുച്ചയ പരിസരത്ത്‌സംഘടിപ്പിച്ച ജില്ലാതലആഘോഷ പരിപാടി യോടനുബന്ധിച്ച്ഇന്ന് (ഫെബ്രുവരി 21) രാവിലെ 11ന് സംസ്‌കൃതസര്‍വ്വകലാശാലതിരൂര്‍ ക്യാമ്പസിന്റെ ആഭിമുഖ്യത്തില്‍ 'ഭാഷയുംസംസ്‌കാരവും' എന്ന വിഷയത്തില്‍ സെമിനാര്‍സംഘടിപ്പിക്കും. ഡോ: പി ഗീതഉദ്ഘാടനം ചെയ്യും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിലെ പ്രൊഫ: കെ.എം ഭരതന്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല തിരൂര്‍ പ്രാദേശികകേന്ദ്രത്തിലെഡോ: ഇ.കെ രാജന്‍, സംസ്‌കൃത സര്‍വ്വകലാശാല പ്രൊഫസര്‍ഡോ: എല്‍ സുഷമ, ആലുവ യു.സി കോളേജിലെ അസോസിയേറ്റ് പ്രൊഫ: വി.പിമാര്‍ക്കോസ്എന്നിവര്‍ പ്രഭാഷണം നടത്തും. സെമിനാറില്‍ ലോകമാതൃഭാഷാദിന പ്രതിഞ്ജയാുമെടുക്കും. വൈകീട്ട്ആറിന് കലാ പരിപാടികള്‍ അരങ്ങേറും. പെരിന്തല്‍മണ്ണ നഗരസഭാസാന്ത്വനം കൂട്ടായ്മമ്യൂസിക്ഓണ്‍ വീല്‍സ് എന്ന പേരില്‍സംഗീതപരിപാടിഅവതരിപ്പിക്കും. തുടര്‍ന്ന് 7.30ന് സൂര്യ തിരുവനന്തപുരം വൈക്കം മുഹമ്മദ് ബഷീറിന്റെ  ' പ്രേമലേഖനം' നോവലിനെ ആസ്പദമാക്കിയുള്ള നാടകം അരങ്ങിലെത്തിക്കും.

 

date