Skip to main content

കുമളി 33 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം 21ന്

 

സംസ്ഥാനസര്‍ക്കാരും വൈദ്യുതിബോര്‍ഡും ചേര്‍ന്ന് കുമളിയില്‍ നിര്‍മ്മിച്ച 33 കെ.വി. സബ്‌സ്റ്റേഷന്റെയും അനുബന്ധ 17 കിലോമീറ്റര്‍ 33 കെ വി ലൈനിന്റെയും ഉദ്ഘാടനം 21ന് രണ്ട് മണിക്ക് വൈദ്യുതി വകുപ്പുമന്ത്രി  എം എം മണി നിര്‍വ്വഹിക്കും. ഇ.എസ്.ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണമേ•-യുള്ള വൈദ്യുതി ആവശ്യാനുസരണം തടസ്സം കൂടാതെ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വൈദ്യുതി പ്രസരണ വിതരണ ശൃംഖല ശക്തിപ്പെടുത്തി പ്രസരണരംഗത്ത് കൂടുതല്‍ സബ്‌സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കാന്‍ വേണ്ടിയുള്ള സമയ ബന്ധിത പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 

നാല് 11 കെ.വി. ഫീഡറുകളിലൂടെയുമുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായി സാധ്യമാകുമ്പാള്‍ കുമളി, ചക്കുപള്ളം എന്നീ പഞ്ചായത്തുകളില്‍പ്പെട്ട സ്ഥലങ്ങളിലെ അമ്പതിനായിരത്തില്‍പ്പരം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മേ•യുള്ള വൈദ്യുതി ലഭ്യമാകുന്നതോടെ  വൈദ്യുതി തടസ്സങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദീന ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ ജ്യോതി യോജനയില്‍, കുമളി സബ്‌സ്റ്റേഷന്റെയും അനുബന്ധ ലൈനിന്റെയും നിര്‍മ്മാണം ഉള്‍പെടുത്തുകയും ഇതിനായി 656 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. കുമളി സബ്‌സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി 320 ലക്ഷം രൂപയും, ലൈനിന്റെ നിര്‍മ്മാണത്തിനായി 280 ലക്ഷം രൂപയും ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.വണ്ടിപ്പെരിയാര്‍ 66 കെ വി സബ്‌സ്റ്റേഷനിലെ പ്രവ്യത്തികള്‍ക്കായി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും 220 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട.്

date